കായികം

അനായാസം ബാംഗ്ലൂരുവിനെ മറികടന്ന് കൊല്‍ക്കത്ത; വിജയം പത്തോവര്‍ ബാക്കിനില്‍ക്കെ

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലില്‍ പത്ത് ഓവറില്‍ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒരുവിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ റോയല്‍സ് നേടിയ 92 റണ്‍സ് കൊല്‍ക്കത്ത മറികടന്നത്. ശുഭ്മാന്‍ ഗി്ല്‍ ആണ് കൊല്‍ക്കത്തയുടെ ടോപ്് സ്‌കോറര്‍.

34 പന്തില്‍ നിന്ന് 48 റണ്‍സാണ് ഗില്‍ നേടിയത്. 27 പന്തില്‍ നിന്ന് പുറത്താകാതെ വെങ്കിടേഷ് അയ്യര്‍ 41 റണ്‍സ് നേടി. ചാഹലാണ് വെങ്കിടേഷ് അയ്യരെ പുറത്താക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ബാംഗ്ലൂര്‍19 ഓവറില്‍ 92 റണ്‍സിനു പുറത്തായി.  മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവരാണ് പേരുകേട്ട ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. കോലി 5(4), മാക്‌സ്‌വെല്‍ 10(17), ഡിവില്ലിയേഴ്‌സ് 0(1) എന്നീ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തി.

22 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ്‌സ്‌കോറര്‍. മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയും ടീമിലുണ്ടായിരുന്നെങ്കിലും 17 പന്തില്‍ 7 റണ്‍സ് മാത്രമേ നേടാനായുള്ളു. സീസണിലെ മൂന്നാം ജയത്തോടെ കൊല്‍ക്കത്തയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് ആയി. പട്ടികയില്‍ അഞ്ചാമതാണ് അവര്‍. തോറ്റെങ്കിലും എട്ട് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു