കായികം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ജയത്തോടെ കോഹ്‌ലിയുടെ നായകത്വം ചോദ്യം ചെയ്യപ്പെട്ടു? ആറ് മാസം മുന്‍പേ രവി ശാസ്ത്രി നിര്‍ദേശിച്ചതായി സൂചന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20ക്ക് ഒപ്പം ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതാവും ഉചിതമെന്ന് വിരാട് കോഹ് ലിയോട് രവി ശാസ്ത്രി സൂചിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായകത്വം രാജി വയ്ക്കാന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനം ലോകകപ്പിന് ശേഷം രാജി വയ്ക്കുമെന്ന് കോഹ് ലി പ്രഖ്യാപിച്ചത്. 
ഐപിഎല്ലിലെ ഈ സീസണിന് ശേഷം ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്ന് പിന്മാറുമെന്നും കോഹ് ലി വ്യക്തമാക്കി കഴിഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയം കോഹ് ലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യ നേടിയതോടെയാണ് ക്യാപ്റ്റന്‍സി മാറ്റത്തില്‍ ചൂണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് ആറ് മാസം മുന്‍പ് കോഹ് ലിയോട് രവി ശാസ്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ ശാസ്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കോഹ് ലി തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ മികവ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോഹ് ലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഹ് ലിയെന്ന ബാറ്റ്‌സമാനെ കൂടുതലായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ബിസിസിഐയും ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ