കായികം

എന്തുകൊണ്ട് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല?സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് വീരേന്ദര്‍ സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലിന്റെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് എതിരെ ആര്‍സിബിക്ക് ജയം നേടിക്കൊടുത്തത്. പിന്നാലെ ചഹലിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കേണ്ടതുണ്ട് എന്ന പ്രതികരണവുമായി എത്തുകയാണ് വീരേന്ദര്‍ സെവാഗ്. 

നേരത്തേയും ചഹല്‍ നന്നായി തന്നെയാണ് പന്തെറിഞ്ഞത്. എന്തുകൊണ്ട് ചഹലിനെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല. സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണം. ശ്രീലങ്കയില്‍ രാഹുല്‍ ചഹര്‍ അതിശയിപ്പിക്കും വിധം ബൗള്‍ ചെയ്തത് കൊണ്ടൊന്നും അല്ല. ചഹല്‍ ബൗള്‍ ചെയ്യുന്നത് നോക്കുമ്പോള്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണ് അയാള്‍, സെവാഗ് പറഞ്ഞു. 

ഈ ഫോര്‍മാറ്റില്‍ പന്തെറിയേണ്ടത് എങ്ങനെയെന്നും വിക്കറ്റ് വീഴ്‌ത്തേണ്ടത് എങ്ങനെയെന്നും ചഹലിന് അറിയാം. മാക്‌സ് വെല്ലും ചഹലുമാണ് മുംബൈക്കെതിരെ കളി തിരിച്ചത് എന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. 

ഐപിഎല്ലില്‍ 10 കളിയില്‍ നിന്ന് ചഹല്‍ 9 വിക്കറ്റ് വീഴ്ത്തി. 27.77 ആണ് ശരാശരി. ഒക്ടോബര്‍ 10 വരെയാണ് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താന്‍ കഴിയുക. ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന മുറവിളികള്‍ ശക്തമാണ്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത വിരളമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്