കായികം

ഡ്രാഗ് ഫ്‌ളിക്കര്‍ കളം ഒഴിയുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് രുപിന്ദര്‍ പാല് സിങ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം രുപീന്ദര്‍ പാല്‍ സിങ് വിരമിച്ചു. 13 വര്‍ഷം നീണ്ട കരിയറിനാണ് രുപിന്ദര്‍ പാല്‍ സിങ് തിരശീലയിട്ടിരിക്കുന്നത്. 

223 മത്സരങ്ങള്‍ രൂപിന്ദര്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. പവര്‍ഫുള്‍ ട്രാഗ് ഫഌക്കര്‍ എന്ന പേരിലാണ് രൂപിന്ദര്‍ പേരെടുത്തത്. കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ അനുഭവിച്ച് പോന്ന സന്തോവും അനുഭവങ്ങളും അറിയാനായി വരും തലമുറയ്ക്ക് വേണ്ടി ഞാന്‍ വഴി മാറി കൊടുക്കേണ്ട സമയമായി, തന്റെ വിരമിക്കല്‍ പ്രസ്താവനയില്‍ രൂപിന്ദര്‍ പാല്‍ സിങ് പറയുന്നു. 

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി നിര്‍ണായകമായ മൂന്ന് ഗോളും രൂപിന്ദര്‍ നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജര്‍മനിക്കെതിരെ നേടിയ പെനാല്‍റ്റി സ്‌ട്രോക്കും ഇതില്‍ ഉള്‍പ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്