കായികം

'കൂടുതല്‍ സമയം നല്‍കി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കും'; സഞ്ജുവിന്റെ ഭാവിയില്‍ സംഗക്കാര

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ സെലക്ട് ചെയ്‌തേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുമാര്‍ സംഗക്കാര. കൂടുതല്‍ അവസരങ്ങള്‍ നല്‍കും എന്ന ഉറപ്പോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന സമയം വരും എന്നാണ് സംഗക്കാര പറയുന്നത്. 

ഞാനും സഞ്ജുവും തമ്മിലുള്ള സംഭാഷണങ്ങള്‍ ഐപിഎല്ലിനെ കുറിച്ചാണ്. ബാറ്റിങ്ങിനെ കുറിച്ച് മാത്രമല്ല, നായകത്വത്തെ സംബന്ധിച്ചും ടീമിനെ കുറിച്ചും എങ്ങനെ നമ്മള്‍ കളിക്കുന്നു എന്നതിനെ കുറിച്ചുമെല്ലാം. വളരെ നല്ല കളിക്കാരനും പ്രത്യേക കഴിവുമുള്ള വ്യക്തിയാണ് സഞ്ജു. ഈ സീസണില്‍ സഞ്ജു ഏറെ നന്നായി ഞങ്ങള്‍ക്ക് വേണ്ടി കളിച്ചു, സംഗക്കാര പറയുന്നു. 

ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന സ്വപ്‌നം സഞ്ജുവിന്റെ മനസിലുണ്ടാവും. കൂടുതല്‍ സമയം സഞ്ജുവിന് നല്‍കുന്ന വിധം ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുക്കുന്ന സമയം വരും. തന്നെ തെരഞ്ഞെടുക്കുന്ന സമയം സഞ്ജു ഇന്ത്യക്കായി കളിക്കാന്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും എന്നും സംഗക്കാര പറഞ്ഞു. 

സീസണിലെ 11 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 452 റണ്‍സ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ്പില്‍ ധവാന് പിന്നില്‍ രണ്ടാമതാണ് ഇപ്പോള്‍ സഞ്ജു. സ്ഥിരതയില്ല എന്ന വിമര്‍ശനങ്ങള്‍ക്കാണ് ഈ സീസണില്‍ സഞ്ജു മറുപടി നല്‍കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു