കായികം

സന്തോഷ് ട്രോഫിക്ക് നാളെ കിക്കോഫ്; കേരളം രാജസ്ഥാനെതിരെ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. നാളെ നടക്കുന്ന ആദ്യമത്സരത്തില്‍ രാവിലെ 9.30ന് പശ്ചിമബംഗാള്‍ പഞ്ചാബിനെ നേരിടും. 

നാളത്തെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. 

നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. മെയ് രണ്ടിനാണ് ഫൈനല്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്‌റ്റേഡിയത്തിലാണ് നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പു പിടിയില്‍; കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന്

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം