കായികം

അമ്പരപ്പിക്കുന്ന വേഗം, ആക്ഷന്‍; വരുന്നു... മതീഷ പതിരന; ശ്രീലങ്കന്‍ കൗമാര പേസര്‍ ചെന്നൈ ടീമില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മോശം അവസ്ഥയിലൂടെ കടന്നുപോകുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റ അവര്‍ ഇന്ന് ആറില്‍ ആറും തോറ്റ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടാനിറങ്ങുകയാണ്. 

അതിനിടെ ചെന്നൈ ടീമില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെ ടീമില്‍ നിന്ന് പുറത്തായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തിനിടെ മില്‍നെയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകകയായിരുന്നു. 

പകരക്കാരനായി ശ്രീലങ്കന്‍ മീഡിയം പേസറും കൗമാര താരവുമായ മതീഷ പതിരനയെ ടീമിലെടുത്തു. 2020, 2022 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിനായി കളത്തിലിറങ്ങിയ താരം കൂടിയാണ് പതിരന. 

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് പതിരന ടീമിലെത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു