കായികം

'ഈ കളി വെറുതെയല്ല; ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റില്‍ നടരാജന് ഇടം വേണം'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടുകയാണ് നടരാജന്‍ ലക്ഷ്യം വെക്കുന്നതെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ നടരാജന്‍ മൂന്ന് വിക്കറ്റ് പിഴുതതിന് പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. 

സീസണിലെ 7 മത്സരങ്ങളില്‍ നിന്ന് നടരാജന്‍ 15 വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിന് നടരാജനെ നഷ്ടപ്പെട്ടതായാണ് തോന്നിച്ചത്. എന്നാല്‍ നടരാജന്‍ തിരികെ എത്തിയത് സന്തോഷിപ്പിക്കുന്നു. 16-20 ഓവറുകളിലെ നടരാജന്റെ ബൗളിങ് നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മത്സരം താരം കടുപ്പിക്കുകയാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം മികവിലേക്ക് എത്താന്‍ നടരാജന് കഴിഞ്ഞിരുന്നില്ല

കഴിഞ്ഞ വര്‍ഷം മികവിലേക്ക് എത്താന്‍ നടരാജന് കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ നിറയെ ആത്മവിശ്വാസത്തിലാണ് താരം. ലോകകപ്പ് വരുന്നത് നടരാജന് അറിയാം. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റില്‍ താനും വേണമെന്ന് നടരാജനുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാണിക്കുന്നു. 

മാര്‍ച്ച് 21നാണ് നടരാജന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2021 ഐപിഎല്‍ സീസണില്‍ താരത്തിന് വെല്ലുവിളിയുമായി കാല്‍മുട്ടിലെ പരിക്കുമെക്കി. രണ്ട് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ കളിക്കാനായത്. 4 കോടി രൂപയ്ക്കാണ് നടരാജനെ ഹൈദരാബാദ് തിരികെ ടീമിലെത്തിച്ചത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക