കായികം

4 വിക്കറ്റ് പിഴുത് രേണുക, തകര്‍ത്തടിച്ച് ഷഫാലിയും ജെമിമയും; ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ സെമിയില്‍ കടന്ന് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 163 റണ്‍സ് ആണ് ബാര്‍ബഡോസിന് മുന്‍പില്‍ വെച്ചത്. എന്നാല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമാണ് ബാര്‍ബഡോസിന് കണ്ടെത്താനായത്. രേണുക സിങ് നാല് വിക്കറ്റ് പിഴുതു. 

നേരത്തെ ഷഫാലി വര്‍മയുടേയും ജെമിമയുടേയും ദീപ്തി ശര്‍മയുടേയും ബാറ്റിങ് ആണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഷഫാലി 26 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും അടിച്ച് നില്‍ക്കെ റണ്‍ഔട്ടായി. ജെമിമ 46 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. 

ദീപ്തി ശര്‍മ 34 റണ്‍സോടെയും പുറത്താവാതെ നിന്നു. സ്മൃതി മന്ദാന 5 റണ്‍സും ഹര്‍മന്‍ ആദ്യ പന്തില്‍ ഡക്കായും മടങ്ങി. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് സെമിയില്‍ കടന്നത്. ഓസ്‌ട്രേലിയ കളിച്ച മൂന്ന് മത്സരത്തിലും ജയം നേടി. ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്ക് വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ