കായികം

ഹൈജംപില്‍ തേജസ്വിന്‍ ശങ്കറിന് വെങ്കലം, ഭാരോദ്വഹനത്തില്‍ മെഡലുയര്‍ത്തി ഗുര്‍ദീപ് 

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ തേജസ്വിന്‍ ശങ്കറിലൂടെ ഇന്ത്യക്ക് മെഡല്‍. ഹൈജംപില്‍ തേജസ്വിന്‍ വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ ഗുര്‍ദീപും മെഡല്‍ നേടി.

2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് തേജസ്വിന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ഉറപ്പിച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്. 

109 കിലോഗ്രാം വിഭാഗത്തിലാണ് ഗുര്‍ദീപ് സിങ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 167 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോഗ്രാമുമാണ് ഗുര്‍ദീപ് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ 405 കിലോഗ്രാം ഉയര്‍ത്തിയ പാകിസ്ഥാന്റെ മുഹമ്മദ് നൂറിനാണ് സ്വര്‍ണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ