കായികം

ഗയാന പ്രസിഡന്റ് ഇടപെട്ടു; ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്ക് യുഎസ് വിസ; യാത്രാ തടസം നീങ്ങി

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്ക് അനിശ്ചിതത്വം തീര്‍ത്തിരുന്ന വിസ പ്രശ്‌നം പരിഹരിച്ചു. വിന്‍ഡിസിന് എതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കും അമേരിക്കയിലെ ഫ്‌ളോറിഡയാണ് വേദിയൊരുക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള വിസ ലഭിക്കുന്നതില്‍ തടസം നേരിട്ടിരുന്നു. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗയാനയിലേക്ക് പോകേണ്ടതായി വന്നിരുന്നു. ഗയാനയിലെ ജോര്‍ജ്ടൗണിലെ യുഎസ് എംബസിയിലാണ് താരങ്ങള്‍ക്ക് വിസാ അഭിമുഖത്തിനായി എത്തേണ്ടി വന്നത്. 

ഇന്ത്യന്‍ ടീമിലെ 14 പേര്‍ക്കാണ് വിസ അനുമതി ലഭിക്കാതിരുന്നത്. എന്നാല്‍ ഗയാന പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തിന്റെ യാത്രാ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. ഗയാന പ്രസിഡന്റിന്റെ നയതന്ത്ര ഇടപെടലിന് വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നന്ദി പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ നേരത്തെ തന്നെ ഫ്‌ളോറിഡയില്‍ എത്തിയിരുന്നു. ഓഗസ്റ്റ് ആറിനാണ് പരമ്പരയിലെ നാലാമത്തെ മത്സരം. നിലവില്‍ 2-1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്‍പിട്ട് നില്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്