കായികം

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു; ഹാഷിം അംലയുടെ റെക്കോര്‍ഡും കടപുഴക്കി ബാബര്‍

സമകാലിക മലയാളം ഡെസ്ക്

റോറ്റെര്‍ഡാം: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ആധിപത്യം നിലനിര്‍ത്തി ബാബര്‍ അസം. ഹാഷിം അംലയുടെ റെക്കോര്‍ഡും നെതര്‍ലന്‍ഡിന് എതിരായ അര്‍ധ ശതകത്തിലൂടെ ബാബര്‍ മറികടന്നു. 

ആദ്യ ഏകദിനത്തില്‍ 85 പന്തില്‍ നിന്ന് 74 റണ്‍സുമായാണ് ബാബര്‍ മടങ്ങിയത്. ഏകദിന റാങ്കിങ്ങില്‍ 891 പോയിന്റോടെയാണ് ബാബര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇമാം ഉള്‍ ഹഖിന്റെ പോയിന്റ് 800. ട്വന്റി20യിലും ബാബര്‍ ഒന്നാം റാങ്കിലാണെങ്കിലും സൂര്യകുമാര്‍ യാദവ് ഇവിടെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. 

88 ഏകദിന ഇന്നിങ്‌സില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡിലാണ് ഹാഷിം അംലയെ ബാബര്‍ മറികടന്നത്. 88 ഇന്നിങ്‌സില്‍ നിന്ന് 4473 റണ്‍സ് നേടിയ അംലയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ 88 ഇന്നിങ്‌സില്‍ നിന്ന് 4516 റണ്‍സ് നേടി ബാബര്‍ അംലയെ മറികടന്നു. 

16 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സ് പാകിസ്ഥാന് മുന്‍പില്‍ വീണത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 315 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് 298 റണ്‍സ്. ടോം കൂപ്പറിന്റേയും സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റേയും കൂട്ടുകെട്ടാണ് നെതര്‍ലന്‍ഡ്‌സിനെ ജയത്തോട് അടുപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല