കായികം

ബാഴ്സലോണ സ്ട്രൈക്കർ ഔബമെയങിന്റെ വീട്ടിൽ വീണ്ടും കള്ളൻമാർ കയറി; താരത്തെ ആക്രമിച്ച് കവർച്ച

സമകാലിക മലയാളം ഡെസ്ക്

മാ‍‍ഡ്രിഡ്: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ​ഗാബോൺ താരം പിയറെ എമെറിക് ഔബമെയങിന്റെ വീട്ടിൽ വീണ്ടും കവർച്ച. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് താരത്തിന്റെ വീട്ടിൽ മോഷണം നടക്കുന്നത്. ബാഴ്സലോണയിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ പ്രാന്തപ്രദേശമായ കാസ്റ്റല്‍ഡെഫല്‍സിലെ താരത്തിന്റെ വീട്ടിലാണ് ആയുധധാരികളായ കവർച്ചക്കാർ അതിക്രമിച്ച് കയറിയത്. സംഘം ഔബമെയങിനെയും ഭാര്യയേയും ആക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉള്ളതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണ മുഖംമൂടി ധരിച്ച നാല് അക്രമികളാണ് വീട്ടില്‍ കടന്ന് ആയുധങ്ങളുമായി താരത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാഴ്‌സലോണ പൊലീസ് അറിയിച്ചു.

ഇതാദ്യമായാല്ല യൂറോപ്പിലെ മുന്‍നിര താരങ്ങള്‍ കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. ഡിസംബറില്‍, മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ജോവോ കാന്‍സെലോ ഇംഗ്ലണ്ടിലെ വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. അര്‍ജന്റീന താരവും ബെന്‍ഫിക്ക ഡിഫന്‍ഡറുമായ നിക്കോളാസ് ഒടാമെന്‍ഡി പോര്‍ച്ചുഗലിലെ തന്റെ വീട്ടില്‍ മോഷണത്തിനിടെ ആക്രമിക്കപ്പെട്ടു. 

ബാഴ്‌സലോണയില്‍ തന്നെ ജെറാര്‍ഡ് പിക്വെ, അന്‍സു ഫാത്തി, ജോര്‍ദി ആല്‍ബ, സാമുവല്‍ ഉംറ്റിറ്റി, കുട്ടീഞ്ഞോ എന്നിവരുടെ വീടുകളിലും മുൻപ് മോഷണം നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ