കായികം

ആദ്യ ദിനം 500 റണ്‍സ്, നാല് സെഞ്ചുറി; റാവല്‍പിണ്ടിയില്‍ 'ബാസ്‌ബോള്‍ ബ്ലാസ്റ്റ്'

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം റണ്‍സ് വാരിക്കൂട്ടി ഇംഗ്ലണ്ട്. ആദ്യ ദിനം 75 ഓവറില്‍ അവസാനിപ്പിക്കുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ദിനം 500 റണ്‍സ് കണ്ടെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 

ഒരു ടെസ്റ്റിന്റെ ആദ്യ ദിനം നാല് സെഞ്ചുറികള്‍ പിറക്കുന്ന ആദ്യ ടെസ്റ്റായും ഇത് മാറി. സാക്ക് ക്രൗളി, ബെന്‍ ഡക്കെറ്റ്, പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരാണ് സെഞ്ചുറി നേടിയത്. ഒരു ടെസ്റ്റ് മത്സരത്തിന്റെ ഏതെങ്കിലും ഒരു ഡേ കണ്ടെത്തുന്നതിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായും ഇത് മാറി. 

81 പന്തില്‍ നിന്നാണ് ഹാരി ബ്രൂക്ക് 101 റണ്‍സ് കണ്ടെത്തി പുറത്താവാതെ നില്‍ക്കുന്നത്. 14 ഫോറും രണ്ട് സിക്‌സും ഹാരി ബ്രൂക്കിന്റെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു. അതിവേഗത്തില്‍ 100 റണ്‍സ് ഓപ്പണിങ്ങില്‍ കണ്ടെത്തുന്ന കളിക്കാരായി സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും മാറിയിരുന്നു. 111 പന്തില്‍ നിന്നാണ് ക്രൗളി 122 റണ്‍സ് നേടിയത്. 

ബെന്‍ ഡക്കറ്റ് 110 പന്തില്‍ നിന്ന് 107 റണ്‍സ് നേടി. പോപ്പ് 104 പന്തില്‍ നിന്ന് 108 റണ്‍സ് നേടി. സെഞ്ചുറി പിന്നിട്ട ഹാരി ബ്രൂക്കിനൊപ്പം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ആണ് ക്രീസില്‍. 15 പന്തില്‍ നിന്ന് സ്റ്റോക്ക്‌സ് 34 റണ്‍സ് കണ്ടെത്തിയാണ് ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു