കായികം

'ചിലപ്പോള്‍ അവസരത്തിനായി കാത്തിരിക്കേണ്ടി വരും'; സഞ്ജുവിനെ തഴഞ്ഞതില്‍ ധവാന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരെ അവസാന ഏകദിനത്തിലും സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നായകന്‍ ശിഖര്‍ ധവാന്റെ പ്രതികരണം. ചിലപ്പോള്‍ അവസരം ലഭിക്കാനായി കാത്തിരിക്കേണ്ടി വരും എന്നാണ് ധവാന്‍ മത്സര ശേഷം പ്രതികരിച്ചത്. 

രണ്ട് വൈറ്റ്‌ബോള്‍ ഫോര്‍മാറ്റിലുമായി അവസാന 9 ഇന്നിങ്‌സില്‍ 10, 15, 11, 6, 6, 3, 9, 9, 27 എന്ന നിലയിലാണ് ഋഷഭ് പന്തിന്റെ സ്‌കോര്‍. എന്നാല്‍ സഞ്ജുവാകട്ടെ
കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ 36 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. 

ഋഷഭ് പന്ത് തുടരെ പരാജയപ്പെട്ടിട്ടും അവസരം നല്‍കുന്നതിന് എതിരെ വിമര്‍ശനം ശക്തമായി നില്‍ക്കുമ്പോഴാണ് ധവാന്റെ പ്രതികരണം. ''സഞ്ജു ലഭിക്കുന്ന അവസരങ്ങളിലെല്ലാം വളരെ നന്നായാണ് കളിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ നമുക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കാരണം മറ്റ് കളിക്കാര്‍ മികവ് കാണിച്ചിട്ടുണ്ടാവും'', ധവാന്‍ പറയുന്നു. 

പന്തിന്റെ കഴിവ് വെച്ച് അവന്‍ മാച്ച് വിന്നറാണ് എന്ന് നമുക്ക് അറിയാം. അതിനാല്‍ മോശം ഫോമില്‍ നില്‍ക്കുമ്പോള്‍ പന്തിനെ നമ്മള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. ആരാണ് നമ്മുടെ മാച്ച് വിന്നര്‍ എന്നതില്‍ വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം. നമ്മുടെ വിശകലനങ്ങളും തീരുമാനങ്ങളും ഇതിനെ ആശ്രയിച്ചായിരിക്കും എന്നും ധവാന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു