കായികം

പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍ തിരിച്ചെത്തും? സൈഡ്‌ലൈനില്‍ പന്ത് തട്ടി സഹതാരങ്ങള്‍ക്കൊപ്പം കളി കണ്ട് താരം

സമകാലിക മലയാളം ഡെസ്ക്

ലുസെയ്ല്‍: പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍  നെയ്മര്‍ ടീമിലുണ്ടാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതിനിടയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരം കാണാന്‍ ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം നെയ്മര്‍ എത്തി. 

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിന് ശേഷമാവും നെയ്മറുടെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് ബ്രസീല്‍ വ്യക്തമാക്കിയിരുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്ന നെയ്മര്‍ ഇന്ന് മുതല്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചേക്കും. ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെ കളിക്കുമ്പോഴാണ് നെയ്മറിന് പരിക്കേറ്റത്. 

പരിക്കേറ്റതിന് ശേഷം ബ്രസീല്‍ ടീമിനൊപ്പം നെയ്മര്‍ വരുന്നത് ഇത് ആദ്യമായാണ്. വാംഅപ്പ് നടത്തിയിരുന്ന സഹതാരങ്ങള്‍ക്കൊപ്പം സംസാരിക്കുകയും സൈഡ് ലൈനില്‍ നെയ്മര്‍ പന്ത് തട്ടുകയും ചെയ്തു. നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് എന്നും എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍  നെയ്മര്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ പറഞ്ഞു. 

ഇന്ന് നെയ്മര്‍ പരിശീലനത്തിന് ഇറങ്ങും 

പരിക്കേറ്റ ബ്രസീല്‍ ലെഫ്റ്റ് ബാക്ക് അലെക്‌സ് സാന്‍ഡ്രോയും ശനിയാഴ്ച ടീമിനൊപ്പം പരിശീലനം നടത്തും. ശനിയാഴ്ച ഫീല്‍ഡില്‍ ഇവര്‍ പന്തുമായി പരിശീലനം നടത്തുമെന്നും എങ്ങനെയാണ് ഇവര്‍ പ്രതികരിക്കുക എന്ന് പരിശോധിക്കുമെന്നും ബ്രസീല്‍ ഡോക്ടര്‍ ലാസ്മര്‍ പറഞ്ഞു. 

തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ ബ്രസീലിന്റെ മത്സരത്തിന്റെ സമയം നെയ്മര്‍ ടീം ഹോട്ടലില്‍ തന്നെ തങ്ങിയിരുന്നു. മറ്റ് ബ്രസീല്‍ താരങ്ങള്‍ എല്ലാവരും ഗ്രൗണ്ടിലേക്ക് വന്നെങ്കിലും നെയ്മര്‍ ഹോട്ടലില്‍ തന്നെ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ടീം ഹോട്ടലില്‍ നെയ്മര്‍ പരിശീലനം നടത്തി. ബുധനാഴ്ച സ്വിമ്മിങ് പൂളില്‍ ഫിസിയോതെറാപ്പിക്കും നെയ്മര്‍ വിധേയനായി. 

2014 ലോകകപ്പിലും പരിക്ക് നെയ്മറിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റ നെയ്മറിന് ടൂര്‍ണമെന്റ് നഷ്ടമായി. 2019ല്‍ കോപ്പ അമേരിക്കയും പരിക്കിനെ തുടര്‍ന്ന് നെയ്മര്‍റിന് നഷ്ടമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍