കായികം

വല കുലുക്കിയത് 52 തവണ; ഫ്രാന്‍സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍; ചരിത്രമെഴുതി ജിറൂദ് 

സമകാലിക മലയാളം ഡെസ്ക്

ദോഹ: രാജ്യാന്തര പോരാട്ടങ്ങളില്‍ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി വെറ്ററന്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന് സ്വന്തം. പോളണ്ടിനെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന് ലീഡ് സമ്മാനിച്ച് ആദ്യ ഗോള്‍ വലയിലാക്കിയതോടൊണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 

ഇതിഹാസ ഫ്രഞ്ച് താരം തിയറി ഹെന്റിയെ മറികടന്നാണ് ജിറൂദ് റെക്കോര്‍ഡിട്ടത്. 51 ഗോളുകളാണ് ഹെന്റിയുടെ പേരിള്ളത്. പോളണ്ടിനെതിരായ ഗോള്‍ ജിറൂദിന്റെ 52ാം ഗോളായിരുന്നു. ലോകകപ്പിനെത്തുമ്പോള്‍ 49 ഗോളുകളായിരുന്നു ജിറൂദിന്റെ അക്കൗണ്ടില്‍. ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി ജിറൂദ് ഹെന്റിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 

123 മത്സരങ്ങളില്‍ നിന്നാണ് ഹെന്റി 51 ഗോളുകള്‍ നേടിയത്. ജിറൂദ് 117 മത്സരങ്ങളില്‍ നിന്നു തന്നെ റെക്കോര്‍ഡ് സ്വന്തം പേരിലേക്കി മാറ്റി. 

ജിറൂദ് ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് എത്രത്തോളം അവസരം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഫോമിലുണ്ടായിരുന്ന കരിം ബെന്‍സമയും ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിനും പരിക്കേറ്റതോടെയാണ് താരത്തിന് അന്തിമ ഇലവനില്‍ അവസരം ലഭിക്കുന്നത്. കിട്ടിയ അവസരം താരം ശരിക്കും ആഘോഷിക്കുകയാണ്. 

ഈ ഗോള്‍ നേടാന്‍ താന്‍ അത്രയേറെ ആഗ്രഹിച്ചിരുന്നു എന്നാണ് മത്സര ശേഷം റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ച് താരം പ്രതികരിച്ചത്. ഗോള്‍ നേടാന്‍ കഴിഞ്ഞതോടെ വലിയ ആശ്വാസവും അനുഭവപ്പട്ടു. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ ഗോള്‍ നേടാനുള്ള ആഗ്രഹമാണ് ഇപ്പോഴുമുള്ളതെന്നും ജിറൂദ് പ്രതികരിച്ചു. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല