കായികം

നിറഞ്ഞു കളിച്ച് ഗ്രീസ്മാന്‍; മെസിയേയും എംബാപ്പയേയും മറികടന്നു, മറഡോണയ്‌ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ദോഹ: തുടരെ രണ്ടാം വട്ടം ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ ഉറപ്പിച്ചപ്പോള്‍ മെസിയേയും എംബാപ്പെയെയും മറികടന്ന് നേട്ടം സ്വന്തമാക്കി ഗ്രീസ്മാന്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന താരം എന്ന നേട്ടത്തില്‍ മറഡോണയ്‌ക്കൊപ്പമാണ് ഗ്രീസ്മാന്‍ എത്തിയത്. 

20 അവസരങ്ങളാണ് ഖത്തര്‍ ലോകകപ്പില്‍ ഗ്രീസ്മാന്‍ സൃഷ്ടിച്ചത്. 1998ല്‍ യൂറി ജോര്‍കെഫ് ലോകകപ്പില്‍ ഫ്രാന്‍സിനായി 20 അവസരങ്ങള്‍ കണ്ടെത്തിയിരുന്നു. ഖത്തര്‍ ലോകകപ്പില്‍ 18 അവസരങ്ങളാണ് മെസി ഇതുവരെ സൃഷ്ടിച്ചത്. 

മൈതാനം നിറഞ്ഞ് ഗ്രീസ്മാന്‍

സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സ് വീഴ്ത്തിയതിന് പിന്നാലെ ഗ്രീസ്മാനാണ് വലിയ കയ്യടി നേടിയത്. രണ്ട് പെനാല്‍റ്റി ഏരിയകളിലും നിര്‍ണായക നീക്കങ്ങളുമായെത്തിയ ഗ്രീസ്മാന്‍ മൈതാനം നിറഞ്ഞു കളിച്ചു. 

2014 ലോകകപ്പില്‍ വിങ്ങറുടെ റോളില്‍ കളിച്ച ഗ്രീസ്മാന്‍ 2018ലേക്ക് എത്തിയപ്പോള്‍ ഫ്രാന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്ന മധ്യനിര താരം എന്നതിനൊപ്പം എതിരാളികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ തല്ലിക്കെടുത്തുന്ന താരവുമായി ഗ്രീസ്മാന്‍. സെമിയില്‍ മൊറോക്കോ ഭീഷണി തീര്‍ത്തപ്പോഴെല്ലാം ടാക്കിളുകളിലൂടേയും ഹെഡ്ഡറുകളിലൂടെയും ഗ്രീസ്മാന്‍ പ്രതിരോധിച്ചെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ