കായികം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സ്; ചരിത്ര നേട്ടത്തിലേക്ക് ബാറ്റ് വീശി രോഹന്‍ പ്രേം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് കേരള ബാറ്റര്‍ രോഹന്‍ പ്രേം. രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് കേരളം നേട്ടം പിന്നിട്ടത്. 

കേരളത്തിനായി ഏറ്റവും കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച താരമാണ് രോഹന്‍. കേരളത്തിന് വേണ്ടി ഏറ്റവും കുടുതല്‍ റണ്‍സ് നേടിയതും സെഞ്ചുറി നേടിയതും രോഹന്‍ തന്നെ. 19ാം വയസിലാണ് രോഹന്‍ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് രോഹന്റെ കൂടെ കളിച്ച ടിനു യോഹന്നാന്‍ ഇന്ന് കേരള ടീമിന്റെ പരിശീലകനാണ്. 

208 ആണ് ഉയര്‍ന്ന സ്‌കോര്‍

ഛത്തീസ്ഗഡിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ 77 റണ്‍സ് നേടിയാണ് രോഹന്‍ പ്രേം പുറത്തായത്. ഛത്തീസ്ഗഡിനെതിരെ എട്ട് റണ്‍സ് നേടിയപ്പോഴേക്കും 5000 റണ്‍സ് എന്ന നേട്ടത്തിലേക്ക് രോഹന്‍ പ്രേം എത്തി. 

208 ആണ് രഞ്ജി ട്രോഫിയിലെ രോഹന്‍ പ്രേമിന്റെ ഉയര്‍ന്ന സ്‌കോര്‍. സെഞ്ചുറിയിലേക്ക് എത്തിയത് 12 വട്ടം. ട്വന്റി20യില്‍ കേരളത്തിനായി 1000 റണ്‍സ് കണ്ടെത്തിയ ആദ്യ താരവുമാണ് രോഹന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്