കായികം

മെസി താമസിച്ച മുറി ഇനി മ്യൂസിയം; അര്‍ജന്റൈന്‍ നായകനെ വിടാതെ സ്‌നേഹിച്ച് ഖത്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോക കിരീടം ചൂടി മടങ്ങിയ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ ആദരിച്ച് ഖത്തര്‍. ലോകകപ്പിനായി എത്തിയപ്പോള്‍ മെസി താമസിച്ച മുറി ഖത്തര്‍ മ്യൂസിയമാക്കി. 

ഖത്തറിലെത്തിയ അര്‍ജന്റൈന്‍ ടീം ആഡംബര ഹോട്ടലിലെ താമസ സൗകര്യം വേണ്ടെന്ന് വെച്ചിരുന്നു. പകരം സര്‍വകലാശാല ഹാളുകളിലൊന്നിലാണ് അര്‍ജന്റൈന്‍ കളിക്കാര്‍ താമസിച്ചത്. ബീഫ് ബാര്‍ബിക്യു ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് കൂടി വേണ്ടിയാണ് സര്‍വകലാശാലയില്‍ തങ്ങാന്‍ അര്‍ജന്റൈന്‍ ടീം തീരുമാനിച്ചത്. 2,000 പൗണ്ട് ബീഫ് ആണ് അര്‍ജന്റീന കളിക്കാര്‍ക്കായി ഖത്തറിലേക്ക് കൊണ്ടുവന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി ഷെഫും അര്‍ജന്റൈന്‍ സംഘത്തിനൊപ്പമുണ്ടായി. 

ഈ സര്‍വകലാശാലയില്‍ മെസി താമസിച്ച മുറിയാണ് മ്യൂസിയമാക്കുന്നത്. എന്നാല്‍ മ്യൂസിയത്തിനുള്ളിലെ പ്രത്യേകതകള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്