കായികം

പാകിസ്ഥാൻ സൂപ്പർ ലീ​ഗിന് അവധി; ഐപിഎൽ താര ലേലത്തിൽ താരങ്ങളെ 'റാഞ്ചാൻ' ആൻഡി ഫ്ലവർ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഐപിഎൽ മെ​ഗാ താര ലേലം നടക്കാനിരിക്കെ പാകിസ്ഥാൻ സൂപ്പർ ലീ​ഗിൽ നിന്ന് ഒരാൾ ഇന്ത്യയിലേക്ക് എത്തുന്നു! പിഎസ്എല്ലിൽ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ഐപിഎൽ ലേലത്തിന് അരങ്ങൊരുങ്ങുന്നത്. പിഎസ്എൽ ടീമായ മുൾട്ടാൻ സുൽത്താന്റെ പരിശീലകനായ മുൻ സിംബാബ്‍വെ ക്യാപ്റ്റൻ ആൻഡി ഫ്ലവറാണ് ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. പിഎസ്എല്ലിൽ നിന്ന് അവധിയെടുത്താണ് ഐപിഎൽ ലേലത്തിന് ഫ്ലവർ എത്തുന്നത്. 

ഐപിഎലിലേക്ക് ഇത്തവണ പുതുതായി എത്തുന്ന ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലാണ് ആൻഡി ഫ്ലവർ മെഗാ താര ലേലത്തിനു വരുന്നത്. ലേലത്തിന് മുന്നോടിയായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഫ്ലവറിന്റെ വെല്ലുവിളി. 

കെഎൽ രാഹുൽ ക്യാപ്റ്റനായി എത്തുന്ന ടീമിൽ ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ് എന്നിവർ ലേലത്തിനു മുൻപേ ഇടംപിടിച്ചു കഴിഞ്ഞു. ബാക്കി താരങ്ങളെ കണ്ടെത്തുന്നതിന് ഈ മാസം 12, 13 തീയതികളിലാണ് ലേലം. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ മുൾട്ടാൻ സുൽത്താൻസിന് കിരീടം സമ്മാനിച്ച പരിശീലകനാണ് ഫ്ലവർ.

ആൻഡി ഫ്ലവർ പിഎസ്എലിൽ നിന്ന് അവധിയെടുത്ത വിവരം അദ്ദേഹത്തിന്റെ ടീമായ മുൾട്ടാൻ സുൽത്താൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലവർ ഈ മാസം 13നു മാത്രമേ പാകിസ്ഥാനിൽ തിരിച്ചെത്തൂ എന്നും ടീം വ്യക്തമാക്കി. മുഖ്യ പരിശീലകന്റെ സേവനമില്ലാതെ മുൾട്ടാൻ സുൽത്താൻ 10 ദിവസം ചെലവഴിക്കേണ്ടിവരും. ഫെബ്രുവരി അഞ്ചിനും 11നും ടീമിന് മത്സരമുണ്ട്. 16–ാം തീയതി കറാച്ചി കിങ്സിനെതിരായ മത്സരത്തിനു മുന്നോടിയായി മാത്രമേ പരിശീലകൻ ടീമിനൊപ്പം ചേരൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ