കായികം

'ഇത് നമ്മളെ തിരിഞ്ഞുകൊത്തുമെന്ന് അന്നേ പറഞ്ഞു'; അണ്‍സോള്‍ഡ് ആയതിലെ കാരണത്തിലേക്ക് ചൂണ്ടി ഓസീസ് താരം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാതിരുന്നതില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. കോവിഡ് വ്യാപനം ഭീഷണി സൃഷ്ടിച്ച കഴിഞ്ഞ സീസണില്‍ നേരത്തെ തന്നെ തങ്ങള്‍ ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത് കാരണമായിട്ടുണ്ടാവും എന്നാണ് റിച്ചാര്‍ഡ്‌സന്റെ വാക്കുകള്‍. 

ആദം സാംപ അണ്‍സോള്‍ഡ് ആയതാണ് എന്നെ കൂടുതല്‍ ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് മടങ്ങിയപ്പോള്‍ ഞാന്‍ സാംപയോട് സംസാരിച്ചിരുന്നു. ഇത് നമ്മളെ തിരിഞ്ഞു കൊത്തും എന്ന് ഞാന്‍ അന്ന് സാംപയോട് പറഞ്ഞു, റിച്ചാര്‍ഡ്‌സന്‍ വെളിപ്പെടുത്തുന്നു. 

ഐപിഎല്ലില്‍ കളിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ പ്രഥമ പരിഗണന

ആ സമയം ഐപിഎല്ലില്‍ കളിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ പ്രഥമ പരിഗണന. ഓസ്‌ട്രേലിയയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി പോകാനാണ് ശ്രമിച്ചത്. ഇത്തവണ ഞങ്ങള്‍ കളിക്കാനായി എത്തിയേക്കില്ലെന്ന് ഫ്രാഞ്ചൈസികള്‍ കരുതിയിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല, ഓസീസ് പേസര്‍ൃ പറഞ്ഞു. 

2021 ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ കളിക്കാരായിരുന്നു ആദം സാംപയും റിച്ചാര്‍ഡ്‌സും. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ഉയര്‍ന്നതോടെ ഇരുവരും പിന്മാറുകയായിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിലും ഇവര്‍ കളിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു