കായികം

പുതിയ താരങ്ങളെ 'ഡാൻസ്' കളിച്ച് ടീമിലേക്ക് സ്വാ​ഗതം ചെയ്യുന്ന സഞ്ജു; വീഡിയോ ഏറ്റെടുത്ത് ആരാധകർ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: ഐപിഎൽ താര ലേലത്തിൽ കരുതലോടെ ഇടപെടൽ നടത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ പോരായ്മ ഉണ്ടെന്ന് തോന്നിയ ഇടങ്ങളിലേക്ക് മികച്ച താരങ്ങളെ തന്നെ ടീം കൊണ്ടുവന്നിട്ടുണ്ട് ഇത്തവണ. ലേലത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോ​ഗിക പേജിൽ പങ്കിട്ട ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 

പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തി ശ്രദ്ധ നേടിയ ‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്റെ വീഡിയോ മോർഫ് ചെയ്താണ് പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന സഞ്ജു സാംസണിന്റെ രസകരമായ വീഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാൻ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.

ഹിന്ദി ഗാനത്തിനു ചുവടുവച്ചിരിക്കുന്നവരിൽ പ്രധാനിയായ ഷാരൂഖ് ഖാനു പകരമാണ് സഞ്ജുവിന്റെ മുഖം മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന മറ്റ് നടൻമാരുടെ സ്ഥാനത്ത് ഇത്തവണ താര ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയ ന്യൂസിലൻഡ് താരങ്ങളായ ട്രെന്റ് ബോൾട്ട്, ജിമ്മി നീഷം, ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ തുടങ്ങിയവരുടെ മുഖങ്ങളും മോർഫ് ചെയ്ത് ചേർത്ത് രസകരമാക്കിയിട്ടുണ്ട്. ടീമിന്റെ മെന്ററായ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

ഐപിഎലിന്റെ പ്രഥമ സീസണിൽ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനു കീഴിൽ കിരീടം ചൂടിയെങ്കിലും പിന്നീട് ഇന്നുവരെ കിരീടവഴിയിലേക്കെത്താൻ രാജസ്ഥാൻ റോയൽസിനു സാധിച്ചിട്ടില്ല. ഇത്തവണ ഒരുപിടി മിന്നും താരങ്ങളെ ടീമിലെത്തിച്ച് ഒരിക്കൽക്കൂടി ഐപിഎൽ കിരീടം സ്വന്തം ഷെൽഫിലെത്തിക്കാനാണ് രാജസ്ഥാൻ കച്ച മുറുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു