കായികം

0-3ന് പരമ്പര തോറ്റ്‌ ഇന്ത്യ; മൂന്ന് താരങ്ങളുടെ അര്‍ധ ശതകം പാഴായി; റെക്കോര്‍ഡ് ചെയ്‌സ് ജയവുമായി ന്യുസിലന്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

ക്യൂന്‍സ്ടൗണ്‍: ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. തുടരെ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ 5 ഏകദിനങ്ങളുടെ പരമ്പര കിവീസ് വനിതകള്‍ കൈപ്പിടിയിലൊതുക്കി. 280 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസിന്റെ ജയം. 

279 റണ്‍സ് ആണ് ഇന്ത്യ ന്യൂസിലന്‍ഡിന് മുന്‍പില്‍ വെച്ചത്. എന്നാല്‍ 67 റണ്‍സ് നേടിയ അമേലിയ കെര്‍, 59 റണ്‍സ് എടുത്ത ആമി സറ്റെര്‍വെയ്റ്റ്, 52 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ച ലൗറന്‍ ഡൗണ്‍ എന്നിവരുടെ മികവില്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെയ്‌സിങ് ജയം ന്യൂസിലന്‍ഡ് സ്വന്തമാക്കി. 

ഇന്ത്യക്ക് വേണ്ടി ദീപ്തിയും മേഘ്‌നയും ഷഫലിയും അര്‍ധ ശതകം കണ്ടെത്തിയിരുന്നു. മേഘ്‌ന 61 റണ്‍സും ഷഫാലി 51 റണ്‍സും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 69 റണ്‍സും എടുത്തു. ബൗളര്‍മാര്‍ക്ക് എതിരാളികളെ അസ്വസ്ഥപ്പെടുത്താന്‍ കഴിയാത്തതാണ് ഇന്ത്യക്ക് പ്രധാനമായും തിരിച്ചടിയായത്. 

ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഒരു ടി20യിലും ഇന്ത്യ തോറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് എതിരായ പരമ്പര. എന്നാല്‍ ഇവിടെ തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ടീം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി