കായികം

ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ കലിപ്പ്, പന്ത് തട്ടിക്കളഞ്ഞ് രോഹിത് എക്‌സ്ട്രാ റണ്‍ വഴങ്ങി; 19ാം ഓവറില്‍ ഭുവിയുടെ പ്രായശ്ചിത്തം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 16ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറി. തകര്‍ത്തടിച്ച് നിന്നിരുന്ന പവലിനെ പുറത്താക്കാന്‍ ഇന്ത്യക്ക് ലഭിച്ച സുവര്‍ണാവസരം. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്ന് അകന്നു എന്ന തോന്നലുദിച്ചു. നിരാശയില്‍ പന്ത് കാലുകൊണ്ട് തട്ടിയകറ്റിയ ക്യാപ്റ്റന്‍ രോഹിത് എതിരാളികള്‍ക്ക് ഒരു എക്‌സ്ട്രാ റണ്ണും നല്‍കി. 

എന്നാല്‍ തന്റെ തൊട്ടടുത്ത ഓവറില്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്ത് ഭുവി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്റി20 ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത് ഭുവനേശ്വര്‍ കുമാറിന്റെ 19ാം ഓവര്‍. നാല് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ ഭുവി വഴങ്ങിയത്. നിക്കോളാസ് പൂരന്റെ വിക്കറ്റും ഈ ഓവറില്‍ ഭുവി പിഴുതു. 

ഭുവിയുടെ സ്ലോ ഓഫ് കട്ടറാണ് അപകടകാരിയായ നിക്കോളാസ് പൂരനെ മടക്കിയത്. 19ാം ഓവറില്‍ ഭുവി ബൗണ്ടറി വഴങ്ങാതിരുന്നതോടെ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാനായി വേണ്ടി വന്നത് 25 റണ്‍സ്. എന്നാല്‍ സമ്മര്‍ദം അതിജീവിച്ച് വിജയ ലക്ഷ്യം തൊടാന്‍ വിന്‍ഡിസിനായില്ല. 

പന്ത് കാലുകൊണ്ട് തട്ടി അകറ്റി രോഹിത്‌

പവലിനെ പുറത്താക്കാനുള്ള ശ്രമത്തിന് ഇടയില്‍ ഭുവിയുടെ കൈകളില്‍ നിന്ന് തെറിച്ച് പന്ത് താഴെ വീണു. നിരാശയില്‍ പന്ത് രോഹിത് കാലുകൊണ്ട് തട്ടി കളഞ്ഞു. ഇത് കണ്ട വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ സിംഗിളിനായി ഓടുകയായിരുന്നു. 

അവിടെയാണ് പരിചയസമ്പത്ത് ഗുണം ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളായി ഭുവി ഇത് ചെയ്യുന്നു. ഞങ്ങള്‍ക്ക് ഭുവിയില്‍ വളരെ അധികം വിശ്വാസം ഉണ്ടെന്നും മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു. ഫീല്‍ഡില്‍ ഞങ്ങള്‍ നിരാശപ്പെടുത്തി. ആ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഇതിലും നല്ല പ്രകടനം വരുമായിരുന്നു എന്നും രോഹിത് ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്