കായികം

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരിക്കു മൂലം ഒരു താരം കൂടി പുറത്ത്; മായങ്കിനെ ടീമിൽ ഉൾപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനു തിരിച്ചടിയായി ഒരു താരം കൂടി പരിക്ക്.  ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദാണ് പരുക്കു മൂലം പുറത്തായത്. കൈത്തണ്ടയിലെ പരിക്ക് മൂലം പരമ്പരയിൽ ഋതുരാജിന് കളിക്കാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. 

രണ്ടാം ട്വന്റി 20 മത്സരം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കവെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യകുമാർ യാദവ്, ദീപക് ചാഹർ എന്നിവർക്കു പിന്നാലെയാണ് ഋതുരാജും പരുക്കേറ്റ് പുറത്തായത്. 

ഈ സാഹചര്യത്തിൽ ഋതുരാജിന് പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. പരിക്കു മൂലം മൂന്നു താരങ്ങൾ പോയതോടെ,   ടീം 15 പേരായി ചുരുങ്ങിയ സാഹചര്യത്തിലാണ് പകരക്കാരനായി അഗർവാളിനെ ഉൾപ്പെടുത്തിയത്.

ആദ്യ ട്വന്റി20 മത്സരം ജയിച്ച ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് കളിച്ചിരുന്നില്ല. 

ട്വന്റി20 പരമ്പരയ്ക്കുശേഷം കളിക്കേണ്ട ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ മായങ്ക് അഗർവാൾ സഹതാരങ്ങൾക്കൊപ്പം ചണ്ഡിഗഡിൽ ക്വാറന്റീനിലായിരുന്നു. ഇതിനിടെയാണ്  ട്വന്റി20 ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു