കായികം

പതിവ് ശൈലി വിട്ട് പൂജാര, സെവാഗല്ലേ അതെന്ന് പഞ്ചാബ് കിങ്‌സ്‌; ലേലത്തില്‍ വാങ്ങുമോയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പതിവ് ശൈലിയില്‍ നിന്ന് വിട്ടാണ് പൂജാര ബാറ്റ് ചെയ്തത്. പൂജാരയുടെ ബാറ്റിങ് കണ്ട് സെവാഗിനോട് ഉപമിക്കുകയാണ് ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സ്. 

86 പന്തില്‍ പത്ത് ഫോറോടെ 53 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. അര്‍ധ ശതകം തികച്ചത് 62 പന്തില്‍ നിന്നും. രഹാനെയ്ക്ക് ഒപ്പം നിന്ന് മൂന്നാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും പൂജാരയ്ക്ക് കഴിഞ്ഞു. 

സെവാഗിനോട് പൂജാരയെ ഉപമിക്കുന്ന വിധം ഫോട്ടോ പങ്കുവെച്ചാണ് പഞ്ചാബ് കിങ്‌സ് എത്തിയത്. ഇതോടെ പൂജാരയെ ഐപിഎല്ലില്‍ സ്വന്തമാക്കുന്നോ എന്ന ചോദ്യവുമായി പഞ്ചാബ് കിങ്‌സിന് മുന്‍പിലേക്ക് ആരാധകര്‍ എത്തി. 

ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സിലെ ലീഡ് ഉയര്‍ത്താന്‍ പൊരുതുകയാണ്. മൂന്നാം ദിനം രഹാനെ പുറത്തായതിന് ശേഷം ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രഹാനെ, പൂജാര, പന്ത്, അശ്വിന്‍ എന്നിവരാണ് മടങ്ങിയത്. എന്നാല്‍ ഹനുമാ വിഹാരിക്കൊപ്പം നിന്ന് ശാര്‍ദുല്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്താന്‍ സഹായിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ