കായികം

രണ്ടാം അങ്കം ജയിക്കാന്‍ ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

പാള്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 

ആദ്യ ഏകദിനത്തില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിലും ഇറക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ഇലവനിലേക്ക് പേസര്‍ ജെന്‍സന് പകരം സിനന്‍ഡ മഗല വന്നു. 

കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് ശ്രമിക്കുക എന്ന് ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. ആദ്യ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും നമ്മള്‍ പിന്നോട്ട് പോയി. കൂടുതല്‍ കൂട്ടുകെട്ടും ബാറ്റിങ്ങില്‍ കണ്ടെത്താനാവണം എന്നും ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു. 

ടോസ് നേടിയാല്‍ ബാറ്റിങ് ആയിരുന്നേനെ തെരഞ്ഞെടുക്കുക എന്നാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ബവുമയും പ്രതികരിച്ചത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത് എന്നും സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്