കായികം

ഭുവി പുറത്തേക്കോ?; 18 മാസമായി മോശം ഫോം, വിശ്രമം നൽകണമെന്ന് മുൻ ഇന്ത്യൻ താരം 

സമകാലിക മലയാളം ഡെസ്ക്

രിയറിലെ മോശം നാളുകളിലൂടെയാണ് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ കടന്നുപോകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെവന്നതോടെ താരത്തിനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ താരം മൂന്നാം മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയതുമില്ല. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ നിന്ന് ഭുവിക്ക് വിശ്രമം നൽകണമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. 

കഴിഞ്ഞ 18 മാസത്തെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്ര താരത്തെ മാറ്റിനിർത്താൻ ടീം ഒരുങ്ങണമെന്ന് അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭുവിക്ക് പകരം ഇറങ്ങിയ ദീപക് ചഹർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ചഹർ നന്നായി കളിച്ചതുകൊണ്ടല്ല ഭുവനേശ്വർ കുമാറിന് ഒരു ബ്രേക്ക് വേണമെന്ന് തന്നെയാണ് തോന്നുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. "അടുത്ത തവണ ഇന്ത്യ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുമ്പോൾ താരം ടീമിൽ ഉണ്ടാകില്ല", ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍