കായികം

സഞ്ജു ആദ്യ പന്തിൽ പുറത്ത്, ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഹർഷൽ; 10 റൺസ് ജയവുമായി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബാറ്റർമാർ നിരാശപ്പെടുത്തിയെങ്കിലും സന്നാഹ മത്സരത്തിൽ 10 റൺസ് ജയം സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ നോർത്താംപ്ടൻഷർ 19.3 ഓവറിൽ 139നു എല്ലാവരും പുറത്തായി. 

36 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 54 റൺസ് നേടിയ ഹർഷൽ പട്ടേലിന്റെ ഓൾറൗണ്ട് മികവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. താരം 3.3 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച നോർത്താംപ്ടൻഷർ നായകൻ ജോഷ് കോബ് ‍ആദ്യ പന്തിൽത്തന്നെ ഞെട്ടിച്ചു. സഞ്ജു സാംസൺ ഗോൾഡൻ ഡക്ക്. 11 പന്തിൽ ഒരു ഫോർ അടക്കം 7 റൺസ് മാത്രമായി രാഹുൽ ത്രിപാഠിയും പറത്തായി. സ്കോർ തുറക്കുന്നതിന് മുമ്പേ സൂര്യകുമാർ യാദവും അടിയറവുപറഞ്ഞു. 

20 പന്തിൽ 2 ഫോർ അടക്കം ഇഷാൻ കിഷൻ 16 റൺസ് നേടി. 26 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34 റൺസായിരുന്നു കാപ്റ്റൻ ദിനേഷ് കാർത്തിക്ക് നേടിയത്. വെങ്കടേഷ് അയ്യർ 22 പന്തിൽ 2 ഫോർ അടക്കം 20റൺസെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോർത്താംപ്ടൻഷർ താരങ്ങളെ വിക്കറ്റിലെ പിന്തുണ മുതലെടുത്ത് പേസർമാർ പിടിച്ചുകെട്ടി. പവർപ്ലേ ഓവറുകളിൽത്തന്നെ 4 വിക്കറ്റ് നഷ്ടമായ നോർത്താംപ്ടൻഷറിൻ പ്രതിരോധിക്കാൻ തന്നെ മറന്നു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ജയത്തിലെത്താൻ 11 റൺസ് വേണം എന്ന നിലയിലായിരുന്നു. ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് ടോപ് സ്കോറർ സേഫ് സായ്ബിനെ പുറത്താക്കി ഇന്ത്യ ജയം സ്വന്തമാക്കി. ഹർഷലിന് പുറമേ ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ് എന്നിവരും രണ്ട് വിക്കറ്റുകൾ വീതം നേടു. വെങ്കടേഷ് അയ്യരും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ