കായികം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്; വിരാട് കോഹ്‌ലി കളിച്ചേക്കില്ല

സമകാലിക മലയാളം ഡെസ്ക്

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. പരിക്കിനെ തുടര്‍ന്ന് കോഹ്‌ലി കളിക്കുമോ എന്നതാണ് ഇന്ത്യക്ക് മുന്‍പിലെ പ്രധാന ആശങ്ക. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് കെന്നിങ്ടണിലാണ്  മത്സരം. 

കോഹ്‌ലിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് നിഗമനം. കോഹ് ലിയെ സ്‌കാനിങ്ങിന് വിധേയനാക്കി. സ്‌കാനിങ് ഫലത്തെ ആശ്രയിച്ചായിരിക്കും കോഹ്‌ലി ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് വ്യക്തമാകുക. മോശം ഫോമില്‍ നില്‍ക്കുന്ന കോഹ് ലിയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ചോദ്യംചെയ്യപ്പെടുന്നതിന് ഇടയിലാണ് പരിക്കും ഭീഷണിയായി എത്തിയത്. 

ട്വന്റി20 പരമ്പര 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കോഹ് ലിയുടെ പരിക്കിന്റെ ആശങ്കയ്‌ക്കൊപ്പം ശ്രേയസ് അയ്യര്‍ക്ക് റണ്‍സ് കണ്ടെത്താനാവാത്തതും രവീന്ദ്ര ജഡേജ ബൗളിങ്ങില്‍ താളം കണ്ടെത്താത്തതും ഇന്ത്യക്ക് തലവേദനയാണ്. ട്വന്റി20യില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഭുവി ഏകദിന ടീമിലില്ല. മുഹമ്മദ് ഷമിയും ബുമ്രയും ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും.

പ്രസിദ്ധ് കൃഷ്ണയും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും. ഇവര്‍ക്കൊപ്പം ഹര്‍ദിക്കും ചേരും. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തിങ്കളാഴ്ച ഓവലില്‍ പരിശീലനത്തിന് ഇറങ്ങി. ധവാനായിരിക്കും രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ചഹല്‍, ബുമ്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി