കായികം

സിക്‌സ് വന്ന് കൊണ്ടത് കുട്ടിയുടെ കയ്യില്‍; ചോക്കലേറ്റും ടെഡി ബെയര്‍ നല്‍കി രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

കെന്നിങ്ടണ്‍: ബുമ്ര മാജിക്കിന് പിന്നാലെ ഓവലില്‍ ബാറ്റിങ് വിരുന്നൊരുക്കിയാണ് രോഹിത് ശര്‍മ ഇന്ത്യയെ ജയപ്പിച്ചത്. 5 സിക്‌സുകള്‍ ഓവലില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു. രോഹിത്തിന്റെ പുള്‍ ഷോട്ട് ഭംഗിയില്‍ മനം നിറഞ്ഞ് ക്രിക്കറ്റ് ലോകം ഇരിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ സിക്‌സ് ഗ്യാലറിയിലെ ഒരാളെ വേദനിപ്പിച്ചു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 5ാം ഓവറില്‍ രോഹിത് പറത്തിയ സിക്‌സ് വന്ന് കൊണ്ടത് ഗ്യാലറിയിലിരുന്ന കുട്ടിയുടെ കയ്യിലാണ്. കമന്റേറ്റര്‍മാരും ഇത് ചൂണ്ടിക്കാണിച്ചു. പിന്നാലെ ഇംഗ്ലണ്ട് ഫിസിയോ കുട്ടിയുടെ അടുത്തെത്തി പരിശോധിച്ചു. 

മത്സര ശേഷം രോഹിത് കുട്ടിയുടെ അടുത്തേക്ക് എത്തിയതാണ് ആരാധകരുടെ ഹൃദയം തൊട്ടത്. കുട്ടിയുടെ അടുത്തേക്ക് എത്തി ചോക്കലേറ്റും ടെഡി ബെയറും നല്‍കിയാണ് രോഹിത് ആശ്വസിപ്പിച്ചത്.

58 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് രോഹിത് 76 റണ്‍സ് നേടിയത്. ഏകദിനത്തില്‍ 250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും രോഹിത് ശര്‍മ കണ്ടെത്തി. ലോക ക്രിക്കറ്റില്‍ ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയവരില്‍ നാലാം സ്ഥാനത്താണ് രോഹിത്. ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ല്‍, സനത് ജയസൂര്യ എന്നിവരാണ് രോഹിത്തിന് മുന്‍പിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം