കായികം

കരിമരുന്ന് പ്രയോഗം, സ്റ്റംപ് പിഴുത് കളിക്കാര്‍; കിരീടം ചൂടിയ സന്തോഷം ഒറ്റ നിമിഷത്തില്‍ തകര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അവസാന പന്തില്‍ വിക്കറ്റ്. ഇതോടെ കിരീടം ചൂടിയെന്ന വിശ്വാസത്തില്‍ ഹാംപ്ഷയര്‍ താരങ്ങള്‍ സ്റ്റംപ് പിഴുതെടുത്ത് ആഘോഷം തുടങ്ങി. സ്‌റ്റേഡിയത്തില്‍ കരിമരുന്ന് പ്രയോഗവും തകര്‍ത്തു...എന്നാല്‍ മിനിറ്റുകള്‍ മാത്രമായിരുന്നു വിറ്റാലിറ്റി ബ്ലാസ്റ്റിലെ ആ വിജയാഘോഷത്തിന്റെ ആയുസ്.

നോബോളാണ് ഇവിടെ വില്ലനായത്. എഡ്ജ്ബാസ്റ്റണില്‍ ലാന്‍കഷയറും ഹാംപ്ഷയറും തമ്മിലായിരുന്നു ഫൈനല്‍ പോര്. അവസാന പന്തില്‍ നഥാന്‍ എലിസ് റിച്ചാര്‍ഡ് ഗ്ലീസണിനെ ബൗള്‍ഡാക്കി. എന്നാല്‍ നോബോള്‍ വിളിച്ച് അമ്പയര്‍ വിജയാഘോഷങ്ങളിലേക്ക് കടന്നിരുന്ന കളിക്കാരെ തിരികെ വിളിച്ചു. 

അവസാന പന്ത് നോബോള്‍ ആയതോടെ ജയിക്കാന്‍ ലാന്‍കഷയറിന് വേണ്ടത് രണ്ട് റണ്‍സ് മാത്രമായി. ഫ്രീഹിറ്റും ലഭിച്ചു. ഇവിടെ ടൈ മാത്രമാണ് ലാന്‍കഷയറിന് വേണ്ടിയിരുന്നത്. പവര്‍പ്ലേയിലെ ഉയര്‍ന്ന ടോട്ടലിന്റെ ബലത്തില്‍ ലാന്‍കഷയറിന് ഇതോടെ കിരീടത്തില്‍ മുത്തമിടാനായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്