കായികം

5 മാസത്തിന് ശേഷം ടീമില്‍, ഇന്ത്യക്കെതിരെ കളിക്കാന്‍ ഒരുങ്ങവെ കോവിഡ്; ഹോള്‍ഡറിന് പരമ്പര നഷ്ടമാവും

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പര മുഴുവന്‍ നഷ്ടമായേക്കും. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഇത്. 

ഫെബ്രുവരി 11 മുതല്‍ ജേസന്‍ ഹോള്‍ഡര്‍ ഏകദിനം കളിച്ചിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോഴാണ് കോവിഡ് ഹോള്‍ഡറിന് മുന്‍പില്‍ വില്ലനായത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിന്റെ ടോസിന്റെ സമയമാണ് ഹോള്‍ഡറിന് കോവിഡ് പോസിറ്റീവായതായി ക്യാപ്റ്റന്‍ നികോളാസ് പൂരന്‍ പറയുന്നത്. 

ജൂലൈ 24, 27 തിയതികളിലാണ് പരമ്പരയിലെ അടുത്ത രണ്ട് ഏകദിനങ്ങള്‍. ഈ സമയമാവുമ്പോഴേക്കും കോവിഡ് നെഗറ്റീവായി ഹോള്‍ഡറിന് പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്താനുള്ള സാധ്യതയും വിരളമാണ്. ഇത് വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയാവും. 

നെതര്‍ലന്‍ഡ്‌സിനും പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെ കളിച്ച ഏകദിനങ്ങളില്‍ ഹോള്‍ഡര്‍ വിന്‍ഡിസ് ടീമിലുണ്ടായിരുന്നില്ല. ഈ മൂന്ന് പരമ്പരകളിലും നാണംകെട്ട തോല്‍വിയിലേക്ക് വിന്‍ഡിസ് വീണതിന് പിന്നാലെയാണ് ടീമിലേക്ക് ഹോള്‍ഡറെ തിരികെ വിളിച്ചത്. എന്നാല്‍ അവിടെ കോവിഡ് വില്ലനായി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍