കായികം

നിയമം തെറ്റിച്ച് കരു നീക്കി; ചെസ്സ് പോരാട്ടത്തിനിടെ കുട്ടിത്താരത്തിന്റെ കൈവിരലൊടിച്ച് റോബോട്ട്! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മോസ്കോ: ചെസ്സ് മത്സരത്തിനിടെ ഏഴ് വയസുള്ള താരത്തിന്റെ കൈവിരലൊടിച്ച് എതിരാളിയായി കളിച്ച റോബോട്ട്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന മോസ്കോ ചെസ്സ് ഓപ്പൺ ടൂർണമെന്റിനിടെയാണ് സംഭവം. റോബോട്ടും ഏഴ് വയസുകാരനായ ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. 

ഊഴം തെറ്റിച്ച് കരുനീക്കാൻ കുട്ടി തുനിഞ്ഞതോടെയാണ് റോബോട്ട് കുട്ടിത്താരത്തിന്റെ കൈവിരലൊടിച്ചത്. ജൂലൈ 19ന് നടന്ന മത്സരത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. മത്സരത്തിന്റെ നിയമാവലി തെറ്റിച്ച് റോബോട്ടിന്റെ നീക്കം പൂർത്തിയാകും മുൻപ് കുട്ടി കരു നീക്കാൻ തുനിഞ്ഞതാണ് പ്രശ്നമായതെന്ന് റഷ്യൻ ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വിശദീകരിച്ചു.

റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുൻപേ ക്രിസ്റ്റഫർ അടുത്ത നീക്കത്തിനു തുനിഞ്ഞതോടെ റോബോട്ട് ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് തന്റെ കൈയെടുത്തു വയ്ക്കുന്നത് വീഡിയോയിൽ കാണാം. കൈ വലിക്കാൻ കഴിയാതെ വേദന കൊണ്ടു പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. കൈ വലിക്കാൻ നിവൃത്തിയില്ലാതെ വിഷമിച്ച കുട്ടിയെ ഓടിയെത്തിയ ആളുകൾ ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

റോബോട്ടിന്റെ കൈയ്ക്ക് അടിയിൽപ്പെട്ടതോടെ കുട്ടിയുടെ വിരലൊടിഞ്ഞെന്നാണ് റിപ്പോർട്ട്. ഒൻപത് വയസിനു താഴെ പ്രായമുള്ള ചെസ് താരങ്ങളിൽ പ്രതീക്ഷ പകരുന്ന താരമാണ് ക്രിസ്റ്റഫറെന്ന് ചെസ്സ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു