കായികം

പ്രണയം പൂവണിഞ്ഞു; ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ വിവാഹിതനായി, വധു എമ്മ 

സമകാലിക മലയാളം ഡെസ്ക്

റെ നാളത്തെ പ്രണയത്തിനൊടുവിൽ ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോണും കാമുകി എമ്മ മക്കാർത്തിയും വിവാഹിതരായി. വിവാഹ ചിത്രം ലിയോൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. മിസ്റ്റർ ആൻഡ് മിസ്സിസ് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. 

അടുത്തിടെ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ലിയോൺ അവസാനമായി കളിച്ചത്. ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം 11 വിക്കറ്റുകളാണ് പരമ്പരയിൽ ലിയോൺ നേടിയത്. ടെസ്റ്റിൽ ഇതിനോടകം 110 മത്സരങ്ങളിൽ നിന്ന് 438 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷം ഡിസംബറിലാണ് ലിയോൺ 400 വിക്കറ്റ് തികച്ചത്, ആഷസിലായിരുന്നു ഈ നേട്ടം. 

ഓസ്‌ട്രേലിയയ്‌ക്കായി 29 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ലിയോൺ,  29 വിക്കറ്റുകളും വീഴ്ത്തി. 44 റൺസ് വിട്ടുനൽകി നേടിയ നാല് വിക്കറ്റ് ആണ് ഏറ്റവും മികച്ച പ്രകടനം. രണ്ട് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. 2018 ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയാണ് അവസാനമായി ടി20 കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി