കായികം

കിരീടത്തിലേക്ക് അനായാസം; ഫ്രഞ്ച് ഓപ്പണില്‍ ഇഗ ഷ്വാന്‍ടെകിന്റെ മുത്തം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ ഷ്വാന്‍ടെകിന്. ഫൈനലില്‍ അമേരിക്കന്‍ കൗമാര താരം കോക്കോ ഗഫിനെ പരാജയപ്പെടുത്തിയാണ് ഇഗയുടെ കിരീടധാരണം. 

സ്‌കോര്‍: 6-1, 6-3. 

കിരീടം സ്വന്തമാക്കിയതിനൊപ്പം മറ്റൊരു റെക്കോര്‍ഡും ഇഗ നേടി. താരത്തിന്റെ തുടര്‍ച്ചയായ 35ാം വിജയമാണിത്. ആധുനിക ടെന്നീസില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായി ഇതോടെ ഇഗ മാറി. നേരത്തെ 2000 വീനസ് വില്ല്യംസ് സമാന റെക്കോര്‍ഡ് ഇട്ടിരുന്നു. അതിനൊപ്പമാണ് ഇഗയും എത്തിയത്. 

ഇഗയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍, ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. നേരത്തെ 2020ല്‍ റോളണ്ട് ഗാരോസിലെ കളി മണ്ണില്‍ കോര്‍ട്ടില്‍ തന്നെയാണ് താരം കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍, ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. 

ഫൈനലില്‍ വലിയ വെല്ലുവിളി കോക്കോ ഗഫില്‍ നിന്ന് ഇഗയ്ക്ക് നേരിടേണ്ടി വന്നില്ല. കരിയറില്‍ ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയ ഗഫിന് ഇഗയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

ആദ്യ സെറ്റില്‍ ഇഗ അനായാസം വിജയിച്ചു. എന്നാല്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കോക്കോ ഗഫ് തുടരെ രണ്ട് പോയിന്റുകള്‍ പിടിച്ച് മികച്ച തുടക്കമിട്ടു. എന്നാല്‍ പിന്നീട് കാര്യമായ മുന്നേറ്റം നടത്താന്‍ അമേരിക്കന്‍ താരത്തിന് സാധിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്