കായികം

ഡല്‍ഹിയിലെ ചൂട്; 10 ഓവറിന് ഇടയില്‍ ഡ്രിങ്ക്‌സ് ബ്രേക്ക് കൊണ്ടുവന്ന് ബിസിസിഐ 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഇന്ത്യ-സൗത്ത് ആഫ്രിക്ക ട്വന്റി20 മത്സരത്തില്‍  10 ഓവറിന് ഇടയില്‍ ഡ്രിങ്ക്‌സ് ബ്രേക്ക്. ട്വന്റി20യില്‍ സാധാരണ ഡ്രിങ്കസ് ബ്രേക്ക് ഇല്ല. എന്നാല്‍ യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ ഐസിസി ഡ്രിങ്ക്‌സ് ബ്രേക്ക് കൊണ്ടുവന്നിരുന്നു.

ഡല്‍ഹിയിലെ 40നോട് അടുത്ത് നില്‍ക്കുന്ന ചൂട് കണക്കിലെടുത്താണ് 10 ഓവറിന് ഇടയില്‍ ഡ്രിങ്ക്‌സ് ബ്രേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലേക്ക് വരുമ്പോള്‍ ചൂട് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും ചൂടാവുമെന്ന് കരുതിയില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ബവുമ പ്രതികരിച്ചത്. 

ചൂടിനെ തുടര്‍ന്ന് ഇരു ടീമുകളും തങ്ങളുടെ പരിശീലനം കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരമാണ് നടത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോട്‌ലയില്‍ നിറഞ്ഞ ഗ്യാലറിയില്‍ മത്സരം നടക്കുന്നത്. 2019 നവംബറിലാണ് ഇതിന് മുന്‍പ് ഗ്യാലറിയില്‍ കാണികളെ പ്രവേശിപ്പിച്ച് കളി നടന്നത്. 

അവസാന നിമിഷം ക്യാപ്റ്റനെ മാറ്റേണ്ടി വന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ട്വന്റി20യില്‍ തുടരെ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കും. 12 ജയവുമായി നിലവില്‍ അഫ്ഗാനിസ്ഥാനൊപ്പമാണ് ഇന്ത്യ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്