കായികം

'സഹല്‍ അഭിമാന താരം; ആ ഗോള്‍, റിഫ്‌ളക്‌സ് ആക്ഷന്റെ ഏറ്റവും മികച്ച ഉദാഹരണം'- അഭിനന്ദിച്ച് ഐഎം വിജയന്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിലായിരുന്നു. അവസാന നിമിഷത്തില്‍ പകരക്കാരനായി കളത്തിലെത്തിയ സഹദിന്റെ ഗോളില്‍ 2-1നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 

ഇപ്പോഴിതാ സഹലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മലയാളികളുടെ അഭിമാനവും ഇന്ത്യന്‍ ഇതിഹാസവുമായ ഐഎം വിജയന്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ അഭിമാന താരമായി സഹല്‍ വളരുമെന്നതില്‍ സംശയമില്ലെന്ന് വിജയന്‍ പറയുന്നു. 

'യുവ തലമുറയിലെ അഭിമാന താരമാണ് സഹല്‍. നിര്‍ണായക ഘട്ടത്തില്‍ കളത്തിലെത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗോള്‍ നേടിയ സഹലിന്റെ പ്രകടനം ഫുട്‌ബോളിലെ റിഫ്‌ളക്‌സ് ആക്ഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഉറപ്പായും ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമായി സഹല്‍ വളരുമെന്ന് ഉറപ്പാണ്'- വിജയന്‍ പറഞ്ഞു. 

ഗ്രൂപ്പ് ഡിയില്‍ കമ്പോഡിയയുമായുള്ള മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ 2-0ത്തിന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ അഫ്ഗാനെതിരായ പോരാട്ടത്തിലും ആദ്യ ഗോള്‍ പിറന്നത് നായകന്റെ ബൂട്ടില്‍ നിന്നു തന്നെ. 37 വയസായെങ്കിലും ഛേത്രിക്ക് ഇനിയും ഒരുപാട് സംഭവാന ഇന്ത്യന്‍ ടീമിനായി നല്‍കാന്‍ സാധിക്കുമെന്ന് വിജയന്‍ പറയുന്നു. 

'സുനില്‍ ഒരു അത്ഭുത പ്രതിഭയാണ്. എല്ലാവരും മാതൃകയാക്കേണ്ട, അനുകരിക്കേണ്ട വ്യക്തിത്വം. അഫ്ഗാനെതിരായ ആദ്യ ഗോള്‍ അത്രയും നിലവാരമുള്ളതായിരുന്നു. സുനില്‍ അവസരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് എല്ലാ യുവതാരങ്ങളും കണ്ടുപഠിക്കണം. ഇത്രയും ആത്മാര്‍ഥമായി കളിക്കുന്ന സുനില്‍ എപ്പോള്‍ വിരമിക്കുമെന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്. ഇന്ത്യന്‍ കോച്ച് പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തില്‍ എന്റെയും അഭിപ്രായം. അദ്ദേഹം ഇനിയും ഒരുപാട് ഗോളുകള്‍ നേടും. ലോകകപ്പിലടക്കം'- വിജയന്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ