കായികം

ട്വന്റി 20 പരമ്പര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്. ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിട്ടു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇതോടെ കളി നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി