കായികം

'മുഹമ്മദ് സിറാജ് കരയുകയായിരുന്നു, ആ നിമിഷം ഇപ്പോഴും ഓര്‍മയിലുണ്ട്'; ടിം പെയ്‌നിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വെച്ച് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരിട്ട വംശിയ അധിക്ഷേപത്തെ കുറിച്ച് പ്രതികരിച്ച് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. താന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ സിറാജ് കരയുകയായിരുന്നു എന്നാണ് പെയ്ന്‍ വെളിപ്പെടുത്തുന്നത്. 

സിഡ്‌നിയില്‍ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുമ്പോഴാണ് മുഹമ്മദ് സിറാജിന് നേരെ കാണികള്‍ വംശിയ അധിക്ഷേപം ഉയര്‍ത്തിയത്. സിറാജിന് അടുത്തേക്ക് ആ സമയം ചെന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. സിറാജിന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. സിറാജിന് അവിടെ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഉറപ്പാണ്, പെയ്ന്‍ പറയുന്നു. 

തന്റെ പിതാവിന്റെ വിയോഗ വേദനയില്‍ നില്‍ക്കുന്നൊരു കുട്ടിയാണ്. ആ സമയം അതുപോലൊന്ന് നേരിടുക എന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സന്ദര്‍ശക രാജ്യങ്ങളോട് വളരെ നന്നായി പെരുമാറുന്ന പാരമ്പര്യമാണ് ഓസ്‌ട്രേലിയക്കുള്ളത് എന്നും പെയ്ന്‍ പറഞ്ഞു. 

പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്‍പിലെത്തിയാണ് സിറാജ് ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെ എത്തിയത്. 13 വിക്കറ്റാണ് സിറാജ് പിഴുതത്. തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും സിറാജ് എത്തി. ഗബ്ബയിലായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍