കായികം

2 വര്‍ഷത്തിന് ശേഷമുള്ള ആദ്യ പരമ്പര തന്നെ ധാരാളം; റാങ്കിങ്ങില്‍ 108 സ്ഥാനം മുന്നേറി ദിനേശ് കാര്‍ത്തിക്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തി ആദ്യ പരമ്പര പിന്നിട്ടപ്പോഴേക്കും റാങ്കിങ്ങില്‍ 108 സ്ഥാനങ്ങള്‍ മുന്‍പോട്ട് കുതിച്ച് ദിനേശ് കാര്‍ത്തിക്. ട്വന്റി20 ബാറ്റേഴ്‌സിന്റെ റാങ്കിങ്ങില്‍ 87ാം സ്ഥാനത്തേക്കാണ് കാര്‍ത്തിക് എത്തിയത്. 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഫിനിഷിങ്ങില്‍ പുറത്തെടുത്ത മികവോടെയാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ അഞ്ച് കളിയിലും പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നാലാം ട്വന്റി20യില്‍ 27 പന്തില്‍ നിന്ന് 55 റണ്‍സ് ആണ് കാര്‍ത്തിക് അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്‌സും ഇവിടെ കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് വന്നു. പരമ്പരയില്‍ 158 ആണ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക്‌റേറ്റ്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മികച്ച പ്രകടനത്തോടെ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനും എതിരെ ട്വന്റി20യില്‍ കാര്‍ത്തിക് കളിക്കും എന്ന് വ്യക്തമാണ്. ഇവിടേയും കാര്‍ത്തിക് ഇതേ ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിലും കാര്‍ത്തിക് ഇടം നേടും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി