കായികം

റൂട്ടിന്റെ ബാറ്റ് ബാലന്‍സിങ് മാജിക് അനുകരിക്കാന്‍ ശ്രമം, തോല്‍വി സമ്മതിച്ച് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ലെസ്റ്റര്‍: തന്റെ സെഞ്ചുറി വരള്‍ച്ചയ്ക്ക് ഇംഗ്ലണ്ടില്‍ വെച്ച് കോഹ്‌ലി അവസാനം കുറിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സന്നാഹ മത്സരത്തില്‍ സ്‌കോര്‍ ഉയര്‍ത്താനാവാതെയാണ് കോഹ് ലി മടങ്ങിയത്. സ്‌കോര്‍ ഉയര്‍ത്താനായില്ലെങ്കിലും ക്രീസില്‍ നിന്ന് ആരാധകരെ കൗതുകത്തിലാക്കിയാണ് കോഹ് ലി മടങ്ങിയത്. 

ഇംഗ്ലണ്ടിന്റെ റണ്‍വേട്ടക്കാരന്‍ ജോ റൂട്ടിനെ അനുകരിക്കാനാണ് കോഹ് ലി ശ്രമിച്ചത്. ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ ബാറ്റ് ഗ്രൗണ്ടില്‍ ബാലന്‍സ് ചെയ്ത് റൂട്ട് നിര്‍ത്തിയിരുന്നു. ഇത് റൂട്ട് എങ്ങനെ ചെയ്തു എന്ന് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. 

റൂട്ടിന്റേത് പോലെ ബാറ്റ് ഗ്രൗണ്ടില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനാണ് കോഹ് ലിയും ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് ഇത് സാധിച്ചില്ല. കളിയിലേക്ക് വരുമ്പോള്‍ 33 റണ്‍സ് മാത്രം എടുത്താണ് കോഹ് ലി മടങ്ങിയത്.  ആദ്യ ദിനം രോഹിത്തും കോഹ്‌ലിയും ഉള്‍പ്പെടെ ഇന്ത്യയുടെ മുന്‍ നിര ബാറ്റേഴ്‌സ് നിരാശപ്പെടുത്തി. 

ശുഭ്മാന്‍ ഗില്‍ 21 റണ്‍സും രോഹിത് 25 റണ്‍സും എടുത്ത് മടങ്ങി. അര്‍ധ ശതകം നേടിയ കെഎസ് ഭരത് മാത്രമാണ് പിടിച്ചു നിന്നത്. ലെസ്റ്ററിന് വേണ്ടി കളിച്ച ബുമ്ര 9 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍