കായികം

നാലാം റാങ്കുകാരനെ വീഴ്ത്തി മലയാളി താരം പ്രണോയ്; പൊരുതിക്കയറി സിന്ധു; മലേഷ്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

ക്വാലാലംപുര്‍: മലേഷ്യ ഓപ്പണ്‍ 2022 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി മലയാളി താരം എച്എസ് പ്രണോയ്, ഒളിംപിക് മെഡല്‍ ജേത്രി പിവി സിന്ധു എന്നിവര്‍. പ്രീ ക്വാര്‍ട്ടറില്‍ സിന്ധു തായ്‌ലന്‍ഡ് താരം ഫിറ്റായപോണ്‍ ചായ്‌വാനെ വിഴ്ത്തി. ലോക നാലാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെനിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് അവസാന എട്ടിലേക്ക് കടന്നത്. 

ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. മത്സരം 57 മിനിറ്റില്‍ തീര്‍ന്നു. ആദ്യ സെറ്റ് 19-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം സെറ്റ് 21-9 എന്ന സ്‌കോറിനും മൂന്നാം സെറ്റ് 21-14 എന്ന സ്‌കോറിനും താരം അനായാസം നേടിയാണ് അവസാന എട്ടിലെത്തിയത്. 

തോമസ് കപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന പ്രണോയ് ലോക നാലാം നമ്പര്‍ താരത്തെ ആനായാസം വീഴ്ത്തി. 21-15, 21-7 എന്ന സ്‌കോറിനാണ് ചൗ ടിയാനെ പ്രണോയ് തകര്‍ത്തത്. കളിയുടെ ഒരുഘട്ടത്തിലും എതിരാളി മലയാളി താരത്തിനെ് വെല്ലുവിളിയായില്ല. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ