കായികം

ഏകദിനങ്ങളില്‍ 'ഇരട്ട ശതകം'; ജുലന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: നാഴികക്കല്ലുകളില്‍ മറ്റൊന്ന് കൂടി പിന്നിട്ട് ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമി. 200 ഏകദിനങ്ങള്‍ കളിക്കുന്ന ലോക ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം വനിതാ താരമായി ജുലന്‍. ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇറങ്ങിയതോടെയാണ് നേട്ടം. 

ഇംഗ്ലണ്ടിന് എതിരായ കഴിഞ്ഞ കളില്‍ 250ാം വിക്കറ്റ് വീഴ്ത്തിയും ജുലന്‍ റെക്കോര്‍ഡിട്ടിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായും ജുലന്‍ മാറിയിരുന്നു. അതിന് പിന്നാലെയാണ് ഏകദിനങ്ങളിലെ ജുലന്റെ ഇരട്ട ശതകം. 

ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചത് മിതാലി രാജ്

ജുലന് മുന്‍പ് 200 ഏകദിനങ്ങള്‍ എന്ന നേട്ടത്തിലേക്ക് എത്തിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജാണ്. 230 ഏകദിനങ്ങളാണ് മിതാലി കളിച്ചത്. മിതാലിക്കും ജുലനും പിന്നില്‍ മൂന്നാമതായുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്‍ലറ്റ് കളിച്ചത് 191 ഏകദിനങ്ങളും. 

ഓസ്‌ട്രേലിയക്ക് എതിരായ കളിയിലേക്ക് വരുമ്പോള്‍ 278 റണ്‍സ് ആണ് ഇന്ത്യ വിജയ ലക്ഷ്യമായി മുന്‍പില്‍ വെച്ചിരിക്കുന്നത്. ആദ്യ നാല് കളിയും ജയിച്ച് ഓസ്‌ട്രേലിയ സെമിക്ക് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് കടക്കുന്ന ആദ്യ ടീമാവും ഓസ്‌ട്രേലിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ