കായികം

28 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍മാര്‍ മടങ്ങി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടക്കം പാളി

സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വിജയ വഴിയിലേക്ക് തിരികെ കയറാന്‍ ഉറച്ച് ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ഓസ്‌ട്രേലിയക്ക് എതിരെ തുടക്കം പാളി. 28 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മടങ്ങി. 

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 11 പന്തില്‍ നിന്ന് 10 റണ്‍സ് എടുത്ത് നില്‍ക്കെ മന്ദാനയെ ഡാര്‍സി ബ്രൗണ്‍ കൂടാരം കയറ്റി. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ഷഫലിക്ക് അവസരം മുതലാക്കാനായില്ല. 16 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും സഹിതം 12 റണ്‍സ് എടുത്ത ഷഫലി മടങ്ങി. 

കഴിഞ്ഞ നാല് കളിയില്‍ നിന്ന് 2 ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇനിയുള്ള മൂന്ന് കളികളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമാവും ടോപ് 4ലേക്ക് എത്തി സെമി പ്രവേശനം സാധ്യമാവുക. ഇന്ന് ഇന്ത്യക്കെതിരെ ജയം പിടിച്ചാല്‍ സെമിയിലേക്ക് കടക്കുന്ന ആദ്യ ടീമാവും ഓസ്‌ട്രേലിയ. കളിച്ച നാല് കളിയിലും അവര്‍ ജയം പിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു