കായികം

തുടരെ രണ്ടാം കളിയിലും 4-0ന് ജയം, വിജയ തേരോട്ടം തുടര്‍ന്ന് ബ്രസീല്‍; ചിലിയേയും തകര്‍ത്തു 

സമകാലിക മലയാളം ഡെസ്ക്

മാരക്കാന: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയ കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. മാരക്കാനയില്‍ നടന്ന കളിയില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ കെട്ടുകെട്ടിച്ചത്. 

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ബ്രസീല്‍ ഗോള്‍ വല കുലുക്കി തുടങ്ങിയത്. 44ാം മിനിറ്റില്‍ നെയ്മറെ ചിലി താരം മൗറിഷ്യോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യം. പിഴവുകളില്ലാതെ തന്റെ വലത് കാല്‍ കൊണ്ട് നെയ്മര്‍ പന്ത് വലയ്ക്കകത്താക്കി. 

ബ്രസീലിന് നെയ്മര്‍ ലീഡ് നേടിക്കൊടുത്ത് ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും വല കുലുക്കി വിനിഷ്യസ് ജൂനിയറുമെത്തി.അന്റണിയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ ഇടത് നിന്നും ഇടംകാലുകൊണ്ട് വിനിഷ്യസ് ഉതിര്‍ത്ത ഷോട്ട് ബ്രസീലിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി. 

47ാം മിനിറ്റില്‍ വിദാല്‍ ചിലിക്കായി ഗോള്‍ നേടിയെങ്കിലും വാര്‍ അനുവദിച്ചില്ല. 72ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയിലെ ചിലി താരം ബ്രാവോയുടെ ഫൗളില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ലഭിച്ചു. കുട്ടിഞ്ഞോയാണ് ഇവിടെ പെനാല്‍റ്റിയിലൂടെ സ്‌കോര്‍ 3-0 ആയി ഉയര്‍ത്തിയത്. 

ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ നാലാമത്തെ ഗോള്‍. ബ്രൂണോയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ വലത്ത് നിന്നും റിച്ചാര്‍ലിസണ്‍ ഉതിര്‍ത്ത ഷോട്ട് വല കുലുക്കി. 16 കളിയില്‍ നിന്ന് 42 പോയിന്റാണ് ബ്രസീലിന് ഇപ്പോഴുള്ളത്. 13 കളിയില്‍ ജയം പിടിച്ചപ്പോള്‍ സമനിലയിലേക്ക് വീണത് മൂന്ന് വട്ടം മാത്രം. ചിലിയെ നേരിടുന്നതിന് മുന്‍പ് ഫെബ്രുവരി ആദ്യ വാരം പാരാഗ്വെയ്ക്ക് എതിരേയും 4-0നാണ് ബ്രസീല്‍ ജയം പിടിച്ചത്. വലിയ മാര്‍ജിനിലെ ജയങ്ങള്‍ തുടരാനാവുന്നതും ബ്രസീലിന്റെ ആത്മവിശ്വാസം കൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍