കായികം

37 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്ത് ഹെറ്റ്മയര്‍, എന്നിട്ടും തോല്‍വി; തിളങ്ങി പടിക്കലും റിയാന്‍ പരാഗും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പുള്ള പരിശീലന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി രാജസ്ഥാന്‍ റോയല്‍സിന്റെ ഹെറ്റ്മയര്‍. പിങ്ക്, ബ്ലൂ എന്നീ രണ്ട് ടീമുകളുമായി തിരിഞ്ഞായിരുന്നു രാജസ്ഥാന്റെ പരിശീലന മത്സരം. 

ടീം പിങ്ക് ആണ് കളിയില്‍ ജയം പിടിച്ചത്. ടീം പിങ്ക് ഉയര്‍ത്തിയ 184 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബ്ലൂവിന് 169 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 37 പന്തില്‍ 70 റണ്‍സുമായി ഹെറ്റ്മയര്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയിട്ടും ഫലമുണ്ടായില്ല. കരുണ്‍ നായര്‍ 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. 

ടീം പിങ്കിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ അര്‍ധ ശതകം കണ്ടെത്തി. 51 പന്തില്‍ നിന്നാണ് പടിക്കല്‍ 67 റണ്‍സ് സ്‌കോര്‍ ചെയ്തത്. റയാന്‍ പരാഗ് 27 പന്തില്‍ നിന്ന് 49 റണ്‍സ് എടുത്തു. എന്നാല്‍ കളിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

ഐപിഎല്ലില്‍ മാര്‍ച്ച് 29നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ഹൈദരാബാദ് ആണ് രാജസ്ഥാന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ സ്‌റ്റോക്ക്‌സ്, ആര്‍ച്ചര്‍ ഉള്‍പ്പെടെ പ്രധാന കളിക്കാരില്ലാതെ ഇറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്