കായികം

വീണ്ടും അസ്സൂറികളുടെ കണ്ണീര്‍; ഇറ്റലി ലോകകപ്പില്‍ നിന്നും പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പലേര്‍മോ: മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്വന്തം മൈതാനത്ത് ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് തോറ്റതോടെയാണ് അസൂറികള്‍ ലോകകപ്പില്‍ നിന്നും പുറത്തായത്. 

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ പരാജയം. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രോജ്‌കോവിസ്‌കി നേടിയ  ഗോളാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. 

തുടര്‍ച്ചയായ രണ്ടാം തവണയാണ് നാലുവട്ടം ലോകചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വീഡനോട് പ്ലേഓഫ് പരാജയപ്പെട്ട് റഷ്യന്‍ ലോകകപ്പില്‍ നിന്നും ഇറ്റലി പുറത്തായിരുന്നു. ഗോള്‍ ലക്ഷ്യമിട്ടുള്ള അസൂറികളുടെ 31 ഷോട്ടുകളാണ് മാസിഡോണിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി