കായികം

ഈ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോ? ചെന്നൈ സിഇഒയുടെ നിര്‍ണായക പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയ എംഎസ് ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. ധോനി ഈ സീസണോടെ വിരമിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 

ഇല്ല, ഇത് ധോനിയുടെ അവസാന സീസണ്‍ ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം മുന്‍പോട്ട് പോകും, കാശി വിശ്വനാഥന്‍ പറഞ്ഞു. ധോനിയുടെ തീരുമാനങ്ങളെ എല്ലായ്‌പ്പോഴും ഞങ്ങള്‍ ബഹുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ ധൈര്യമായിരുന്നു ധോനി. ജഡേജയ്ക്കും മറ്റ് ടീം അംഗങ്ങള്‍ക്കും ധോനി വഴികാട്ടും, കാശി വിശ്വനാഥന്‍ പറയുന്നു. 

ഈ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും

എന്നാല്‍ ഈ സീസണോടെ തന്നെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് ശക്തം. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും ധോനി പ്ലേയിങ് ഇലവനിലേക്കും എത്തിയേക്കില്ല. സീസണിന്റെ തുടക്കത്തില്‍ കളിക്കുകയും താളം കണ്ടെത്താനാവാതെയും വന്നാല്‍ ധോനി സ്വയം ടീമില്‍ നിന്ന് ഒഴിവാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

2008ലെ ഐപിഎല്‍ താര ലേലത്തിലൂടെയാണ് ധോനി ചെന്നൈയിലേക്ക് എത്തുന്നത്. സീസണില്‍ ചെന്നൈക്കൈ മാര്‍ക്യൂ താരം ഉണ്ടായിരുന്നില്ല. എന്നാല്‍ ടി20 ലോക കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ച നായകനെ ചെന്നൈ ലേലത്തില്‍ സ്വന്തമാക്കുകയും ക്യാപ്റ്റനായി പ്രഖ്യാപിക്കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു